ഭാരതാംബയെ ദേശീയ ചിഹ്നമാക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതാംബയെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണമെന്നും കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാമെന്നുമാണ് അബ്ദുള്ളകുട്ടി പ്രതികരിച്ചത്. ഇന്ത്യൻ സ്വതന്ത്ര സമരസമയത്ത് വലിയ പ്രചോദനമായിരുന്നു ഭാരതമാതാവിന്റെ ചിത്രമെന്നും ഭാരതമാതാവിനെയും ഗവർണറെയും നിന്ദിക്കുന്നവർക്ക് ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
കോഴിക്കോട് പ്രസ് ക്ലബ്ബും ഐസിജി പൂർവവിദ്യാർഥി സംഘടനയും ചേർന്ന് നടത്തിയ ‘ഭരണഘടനയും ഭാരതാംബയും’ എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഈ ആവശ്യം പറഞ്ഞത്.