തെക്കന്‍ ഗോവയില്‍ കോള്‍വ ബീച്ചിന് പാരലല്‍ ആയാണ് അരോസിം എന്ന കൊച്ചുബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ചില 5 സ്റ്റാര്‍, 4 സ്റ്റാര്‍ ഹോട്ടലുകളും മറ്റുമായി വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ബീച്ചാണിത്. നിരവധി വാട്ടര്‍സ്പോര്‍ട്സ് ഈവന്റുകള്‍ക്കും ട്രെയിനിംഗിനും അവസരം ലഭിക്കും ഈ ബീച്ചില്‍.
മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ഇവിടെ ലൈഫ് ഗാര്‍ഡ് സേവനം ഇല്ല അതുകൊണ്ടുതന്നെ വെള്ളത്തിനടിയിലേക്ക് അധികം പോകാതിരിക്കയാണ് നല്ലത്. മാത്രമല്ല, ഗോവയുടെ തനത് രുചിയുള്ള ഭക്ഷണം ലഭിക്കുന്ന ബീച്ച് ഷാക്കുകളും ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.
എയര്‍പോര്‍ട്ടില്‍നിന്നും 22ഉം പനജിയില്‍ നിന്നും 35ഉം കിലോമീറ്റര്‍ യാത്രചെയ്താല്‍ അരോസിം ബീച്ചിലെത്താം. ബീച്ചിനരികിലായി റെയില്‍വേ സ്റ്റേഷനുമുണ്ട്. മാത്രമല്ല ഇവിടേക്ക് കാബുകളും ലഭ്യമാണ്. ഓട്ടോറിക്ഷകളും ലഭ്യമാണ്. എങ്കിലം ഒരു ബൈക്ക് വാടകയ്ക്കെടുത്ത് ഇവിടേക്കെത്തുകയായിരിക്കും അഭികാമ്യം.
STORY HIGHLIGHTS: Arosim beach that evokes the full beauty of sea views