അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രം ഒടിടിയിലേക്ക്. ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിട്ടും പക്ഷേ ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. ഈ മാസം 18 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്, മികച്ച ബാല താരം എന്നീ പുരസ്കാരങ്ങളും നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യഹിയയാണ്. നാല്പ്പതില് അധികം നവാഗതര്‍ ഒന്നിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ആണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്.
ജിതിന് രാജ് തന്നെ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദീപക് വാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്.
STORY HIGHLIGHT: pallotty 90s kids malayalam movie ott release