മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക വികാരം തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും അവരുടെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഈ രണ്ട് കലാകാരന്മാർ ഒരുമിക്കുന്നത് കാണുവാനാണ് വളരെയധികം പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇപ്പോൾ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് നടനായ മോഹൻലാൽ മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
” എനിക്കും മമ്മൂക്കക്കും ലഭിക്കുന്ന സ്നേഹം ഞങ്ങൾ ചെയ്തുവച്ച കഥാപാത്രങ്ങളുടെ പലിശയാണ് എനിക്കിപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് കാരണം ചെയ്തു വെച്ച കഥാപാത്രങ്ങളുടെ ഗുണമാണ് ഇന്ന് ഒരു സിനിമ കാണാൻ നമുക്ക് ഒരുപാട് വഴികളുണ്ട് ഫോണിൽ കാണാം ചില സിനിമകൾ റീലീസും ചെയ്യുന്നുണ്ട് പുതിയ തലമുറ ഞങ്ങളുടെ സിനിമകളെ ഇഷ്ടപ്പെടുന്നു പുതിയ സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ പഴയ സിനിമകളിൽ കൂടുതൽ കോമഡിയും സെന്റിമെന്റ്സും അതിൽ ഒരുപാട് പാഷനും ഉള്ളതായി അവർക്ക് തോന്നുന്നുണ്ടാവാം അതായിരിക്കാം ഒരു കാരണം മറ്റൊരു കാരണം മികച്ച കഥകളിൽ മികച്ച സംവിധായകർക്കൊപ്പം ഞങ്ങൾക്ക് പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്
എടുത്തു പറയുകയാണെങ്കിൽ ഭരതൻ മണി രത്നം പത്മരാജൻ അരവിന്ദൻ തുടങ്ങിയവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് പുതിയ തലമുറയ്ക്ക് ആ അവസരം ലഭിച്ചിട്ടില്ല നമുക്ക് അവശനീയമാംവിധം കഴിവുള്ള സംവിധായകരുണ്ട് പക്ഷേ കഥകളില്ല ശശികുമാർ പത്മരാജൻ തമ്പി കണ്ണന്താനം പ്രിയദർശൻ ഭരതൻ തുടങ്ങിയ വലിയ തരത്തിലുള്ള സംവിധായകർക്കൊപ്പം പെർഫോം ചെയ്യാനുള്ള വലിയ അവസരങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട് അതാണ് ഞങ്ങൾ സമ്പാദിച്ച സ്വത്ത് എന്ന് വേണമെങ്കിൽ പറയാം. ആ ഡെപ്പോസിറ്റിന്റെ പലിശയാണ് ഞങ്ങൾക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്നേഹം” ഇങ്ങനെയാണ് മോഹൻലാൽ പറയുന്നത്
story highlight; mohanlal and mammootty