കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ വിനയകുമാറിനെ മാറ്റി. പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനെയാണ് പുതിയ എം ഡിയായി നിയമിച്ചിരിക്കുന്നത്.
വ്യവസായവകുപ്പിന് കീഴിലുള്ള 5 പൊതുമേഖലാ സ്ഥാപനങ്ങളിലെയും എംഡിമാരെ മാറ്റിയിട്ടുണ്ട്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കൃത്യമായ കാലയളവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമായ നടപടിയാണിതെന്നാണ് വ്യവസായ വകുപ്പും സർക്കാരും ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.