കുട്ടികളായാലും മുതിർന്നവരായാലും മയോണൈസ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു വസ്തുവാണ്. മയോണൈസ് ഒരു ജനപ്രിയ സാലഡ് ഡ്രെസ്സിങ്ങും ധാരാളം വിഭവങ്ങളുടെ കൂടെ ഉപയോഗിക്കുന്ന അവിഭാജ്യ ഘടകവുമാണെങ്കിലും ഇത് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നത് വസ്തുതയാണ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. മയൊന്നൈസിൽ ഉപയോഗിക്കുന്ന മുട്ടയുടെ മഞ്ഞക്കരു ബാക്ടീരിയ വളരാനുള്ള ഒരു അനുകൂല സാഹചര്യമുണ്ടാക്കും പ്രത്യേകിച്ചും സാൽമൊണല്ല എന്ന ബാക്ടീരിയ. മയോണൈസിൽ ഉപയോഗിക്കുന്ന മുട്ടയുടെ മഞ്ഞക്കരു ബാക്ടീരിയ വളരാനുള്ള ഒരു അനുകൂല സാഹചര്യമാണ്.
പ്രത്യേകിച്ചും സാൽമൊണല്ല എന്ന ബാക്ടീരിയ മയോണൈസിൽ വളർന്ന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. കൂടാതെ മയോണൈസ് തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലുമുള്ള ശുചിത്വ കുറവ് മറ്റ് ഹാനികരമായ ബാക്ടീരിയകളുടെ വളർച്ചക്കും കാരണമാകും. മയോണൈസ് ശരിയായി സൂക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഇത് എപ്പോഴും റെഫ്രിജറേറ്ററിൽ 40 ഡിഗ്രി ഫാരൻഹീറ്റിന് താഴെയുള്ള താപനിലയിൽ സൂക്ഷിക്കണം കൂടാതെ വായുബന്ധമായ പാത്രത്തിൽ സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളർച്ച തടയാൻ സഹായിക്കും. ഒരു തവണ തുറന്ന മയൊന്നൈസ് 3-5 ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാൽമൊണല്ല ബാക്റ്റീരിയയെ ഒരുപരിധി വരെ തടയാൻ സാധിക്കും.
മണമോ രുചിയോ രൂപമോ മാറിയ മയോണൈസ് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇത് സാൽമൊണല്ല ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ വയറിളക്കം, ഛർദി, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകും. ഈ ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ മരണത്തിലേക്ക് വരെ എത്തിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ മയോണൈസ് ഒരു രുചികരമായ സൈഡ് ഡിഷ് ആണെങ്കിലും ഇത് ശരിയായി ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ഏറെ അത്യാവശ്യമായ കാര്യമാണ്. ശീതീകരണം, വായുബന്ധമായ പാത്രം, തുറന്ന മയോണൈസിന്റെ സംഭരണ കാലാവധി എന്നിവ പാലിക്കുന്നത് ഭക്ഷ്യവിഷബാധ തടയാൻ സഹായിക്കും. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് അത്യാവശ്യമായ കാര്യമാണ്.