.
മൈദ – ഒരു കപ്പ് (250ml)
പഞ്ചസാര പൊടിച്ചത് – 7 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
ഉരുക്കിയ നെയ്യ് – 1/4 കപ്പ്
തയ്യാറാകുന്ന വിധം
ഗീ ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിന് നമുക്ക് ആദ്യം വേണ്ടത് ഒരു കപ്പ് മൈദയാണ്. അളവ് ഗ്ലാസ് ഇല്ലെങ്കിലും നമുക്ക് സാധാ ഗ്ലാസിൽ അളന്ന് എടുക്കാവുന്നതാണ്. അടുത്തത് നമുക്ക് ആവശ്യമായിട്ടുള്ളത് പഞ്ചസാര പൊടിച്ചതാണ് അതിനായിട്ട് ടേബിൾ സ്പൂൺ അളവിലാണ് 7 സ്പൂൺ പഞ്ചസാര പൊടിച്ചത് എടുക്കേണ്ടത്. ഒരു കപ്പ് മൈദക്ക് 7 സ്പൂൺ പഞ്ചസാര പൊടിച്ചത് കറക്റ്റ് ആയിരിക്കും. പിന്നീട് ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കാം. അതുപോലെ ഈയൊരു കുക്കീസിന് നല്ലൊരു ഫ്ലേവർ കിട്ടുവാൻ വേണ്ടി വാനില എസൻസോ ഏലക്ക പൊടിച്ചതോ ചേർക്കാവുന്നതാണ് ഞാനിവിടെ എടുത്തിരിക്കുന്നത് അര ടീസ്പൂൺ വാനില എസൻസ് ആണ്.ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. പിന്നെ നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം ഇനി മെയിൻ ആയിട്ട് നമുക്ക് ചേർക്കേണ്ടത് നെയ്യാണ്. നെയ്യൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഉ രുക്കിയിട്ട് വേണം ഒഴിക്കാൻ. നെയ്യിന്റെ ചൂട് ആറിയതിന് ശേഷം കുറച്ചു കുറച്ച് ആയിട്ട് ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലപോലെ കുഴച്ചെടുക്കാം. കുറച്ചു കുറച്ച് നെയ്യ് ഒഴിച്ചു നല്ലപോലെ വിളളലുകൾ ഒന്നുമില്ലാതെ കുഴച്ച് എടുക്കാം. കാൽ കപ്പ് നെയ്യ് ചേർത്ത് നല്ലപോലെ ഉരുട്ടി എടുക്കാം. നല്ലപോലെ കുഴച്ചതിനു ശേഷം കയ്യിൽ കുറച്ച് നെയ്യ് പുരട്ടുക എന്നിട്ട് അത്യാവശ്യo ചെറിയൊരു ഉരുള പോലെ ഉരുട്ടിയെടുക്കുക ഒട്ടും തന്നെ വിള്ളലുകൾ ഒന്നും മിണ്ടാവരുത്. ഇനി നമുക്ക് ഓവൻ ഇല്ലാതെയും ഉണ്ടാക്കാം ഓവനിലും ഉണ്ടാക്കാം. ഓവനിൽ ആണെങ്കിൽ ട്രെയിൽ ബട്ടർ പേപ്പർ വെച്ചതിനുശേഷം ഓരോന്നായി കുക്കീസുകൾ വച്ചു കൊടുക്കാം. ആവശ്യമുണ്ടെങ്കിൽ ബദാം ചെറിയ പീസുകൾ ആയിട്ട് അതിന്റെ മുകളിൽ വച്ച് കൊടുക്കാം. 180 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് ഓവൻ പ്രീ ഹീറ്റ് ചെയ്യുക. പിന്നീട് 140 ഡിഗ്രിയിലാണ് നടുക്കത്തെ റാക്കിൽ കുക്കീസ് വച്ചു കൊടുക്കേണ്ടത്. 20 മിനിറ്റ് ആവുമ്പോഴേക്കും നമുക്ക് കുക്കീസ് റെഡിയായിട്ട് കിട്ടും. ഇനി ഓവനിൽ അല്ലാതെ ഗ്യാസ് അടുപ്പിൽ ഉണ്ടാക്കുന്നതിന് വേണ്ടി ഒരു സ്റ്റീൽ പാത്രം എടുക്കുക ബട്ടർ പേപ്പർ വെച്ചതിനുശേഷം ഉരുളകൾ വെച്ച് കൊടുക്കുക. ശേഷം അടി കട്ടിയുള്ള നോൺസ്റ്റിക് പാത്രമോ അലൂമിനിയം പാത്രമോ എടക്കുക. മീഡിയം ടു ലോ ഫ്ലെയിമിൽ അഞ്ചുമിനിറ്റ് ചൂടാക്കി എടുക്കുക. അതിനുള്ളിൽ ഒരു സ്റ്റാൻഡ് ഇറക്കി വയ്ക്കുക. കുക്കീസ് ഇറക്കി വെച്ചതിനുശേഷം അടച്ചുവെക്കുക. 15-20 മിനിറ്റ് മീഡിയം ഫ്ലെയിമിൽ വെക്കുക