ചേരുവകൾ
ഗോതമ്പ് പൊടി – 2 കപ്പ്
പഞ്ചസാര – 5 സ്പൂൺ
യീസ്റ്റ് – അര സ്പൂൺ
പാൽ – 3 സ്പൂൺ
തേങ്ങാപാൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ചൂടുവെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെറുചൂടുള്ള പാലിൽ യീസ്റ്റും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് അൽപനേരം നിൽക്കട്ടെ. യീസ്റ്റ് മിശ്രിതം, ഉപ്പ്, ബാക്കിയുള്ള പഞ്ചസാര എന്നിവ ഗോതമ്പ് മാവിൽ ചേർക്കുക. ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് എല്ലാം കട്ടയില്ലാതെ കുഴയ്ക്കുക. കുഴച്ച മാവ് പുളിക്കാൻ അനുവദിക്കുക. 8 മണിക്കൂർ കഴിഞ്ഞ് തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കുക. ഒരു മണിക്കൂർ കൂടി ഇരിക്കട്ടെ. ഒരു വെള്ളയപ്പ ചട്ടി എടുത്ത് മാവ് കോരിയൊഴിച്ച് അപ്പം തയ്യാറാക്കുക. ഗോതമ്പ് വെള്ളയപ്പം തയ്യാർ. എല്ലാവരും ഇത് പരീക്ഷിചു നോക്കുമല്ലോ.