ഒരു പുരാതന മിഡിൽ ഈസ്റ്റ് പാനീയം ആണ് സാഹ്ലബ്. ടർക്കി ലബനോൻ രാജ്യങ്ങളിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഈ വിഭവം വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. ഇതിൽ ഉപയോഗിക്കുന്ന സാഹ്ലബിനു പകരം കോൺഫ്ലോർ ചേർക്കാവുന്നതാണ്.
ചേരുവകൾ
- സാഹ്ലബ് / കോൺ ഫ്ലോർ – 3 ടേബിൾസ്പൂൺ
- പാൽ – 3 കപ്പ്
- പഞ്ചസാര – 1/4 കപ്പ്
- റോസ് വാട്ടർ – 1 ടീസ്പൂൺ
- കറുകപ്പട്ട പൊടിച്ചത് -1/4 ടീസ്പൂൺ
- ഡ്രൈ നട്ട് പൊടിച്ചത് -1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സാഹ്ലബ്/ കോൺ ഫ്ലോറിലേക്കു തണുപ്പിച്ച പാൽ ചേർത്ത് കട്ട പിടിക്കാതെ ഇളക്കിയെടുത്ത ശേഷം ഒരു പാനിൽ മൂന്നു കപ്പ് പാലിനോടൊപ്പം പഞ്ചസാര ചേർത്ത് ഇളക്കുക. ഒരു ടീ സ്പൂൺ റോസ് വാട്ടർ ചേർത്തതിന് ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക. മിശ്രിതം കട്ട പിടിക്കാതിരിക്കാൻ നിർത്താതെ ഇളക്കി കൊണ്ടിരിക്കുക. പാൽ ചൂടായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. പൊടിച്ചു വെച്ചിരിക്കുന്ന കറുകപ്പട്ടയും ഡ്രൈ നട്ട്സും മുകളിൽ വിത റി തണുപ്പിച്ചോ ചൂടോടോ ഉപയോഗിക്കാം.
STORY HIGHLIGHT : sahlab arab dessert