കോൺഗ്രസിന് ഒരു സമുദായിക സംഘടനകളും ആയി അകലമില്ലെന്ന് കെ മുരളീധരൻ. സാമുദായിക സംഘടനകൾ അവർക്ക് ഇഷ്ടമുള്ളവരെ വിളിക്കുമെന്നും മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയും എ.കെ ആന്റണിയുമായുള്ള കെ സുധാകരന്റെ കൂടിക്കാഴ്ചയ്ക്കിടെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായിട്ടുണ്ടാകാം. കെ സുധാകരൻ പ്രതിപക്ഷ നേതാവിനെ നേരിൽ കാണാത്തത് അദ്ദേഹവുമായി എല്ലാ ദിവസവും നേരിൽ കാണുന്നതുകൊണ്ടെന്നും മുരളീധരൻ പറഞ്ഞു. കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.