പ്രകൃതിയും പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടത് ഈശ്വരന്റെ ധ്യാനത്തിലൂടെയാണെന്നും നമുക്ക് നമ്മെ തന്നെ പുനർ നിർമ്മിക്കുവാൻ ധ്യാനത്തിലൂടെ കഴിയുമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരിയിൽ ലോക ധ്യാന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി . ഈശ്വരനെ സങ്കല്‍പ്പിച്ച് പ്രാഥിക്കാനും മനസ്സ് ഏകാഗ്രമാക്കുവാനും എല്ലാ ആത്മീയ വഴികളിലും പറഞ്ഞിട്ടുള്ള കാര്യമാണ് ധ്യാനം. ആശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അനുഭവത്തിന്റെ വഴിയായ ദാര്‍ശനിക സങ്കല്‍പ്പത്തെ അടിവരയിടുന്നതാണ് ഇന്നത്തെ ദിവസം.
ധ്യാനത്തിന്റെ വഴികളെ കുറിച്ച് ആത്മീയതയെ കുറിച്ച് വിശ്വാസത്തിന്റെ വ്യത്യസ്തതയെ കുറിച്ച്, ആചാരാനുഷ്ഠാനത്തെ കുറിച്ച് ഇവിടത്തെ ദൈവികമായ ഈശ്വര പ്രാകാശത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുവാനുള്ള ഒരു അവസരം കൂടിയാണ് ഇതെന്ന് സ്വാമി പറഞ്ഞു. സൃഷ്ടി എന്നു പറയുന്നതു പ്രകൃതിയുടെ നിയമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടി നടന്നത് സപ്തര്‍ഷികളുടെ സങ്കല്പത്തിലൂടെയാണ് എന്ന് വേദങ്ങൾ പറയുന്നു. ധ്യാനത്തിലൂടെ പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ സാധിക്കുമെങ്കില്‍ നമുക്ക് നമ്മളെ പുനര്നിര്മ്മിക്കുവാന് സാധിയ്ക്കും. അത് നമ്മുടെ എല്ലാവരുടെയും ആവശ്യമാനെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ധ്യാനത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി യുണൈറ്റഡ് നേഷൻസ് പൊതുസഭ ലോക ധ്യാന ദിനമായി പ്രഖ്യാപിച്ച ഈ ദിവസം ആശ്രമത്തിലെ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഉൾപ്പടെയുള്ളവർ സഹകരണമന്ദിരത്തില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പങ്കെടുത്തു. ഈ വർഷത്തെ ലോക ധ്യാന ദിനത്തിന്റെ തീം ആന്തരിക സമാധാനം, ആഗോള ഐക്യം! ”എന്നാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കെത്താനുള്ള എല്ലാവരുടെയും അവകാശം അനുസ്മരിക്കുന്നതാണ് ഈ ദിനം.
CONTENT HIGHLIGHTS; Through meditation we can rebuild ourselves – Swami Gururatnam Gnanathapaswi