വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കീർത്തി സുരേഷിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോളും വലിയ ആകാംഷയാണ്. പതിനഞ്ചു വർഷം പ്രണയിച്ച ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ. വിവാഹത്തിന്റെ പുതുമോടി മാറുന്നതിന് മുമ്പ് തന്നെ താരം തന്റെ പ്രൊഫഷണൽ തിരക്കുകളിലേക്ക് കടന്നിരുന്നു. ഇപ്പോൾ വിവാഹത്തിനു ശേഷം കീർത്തി ആദ്യമായി പൊതുയിടത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കറുപ്പ് ഗൗണിനൊപ്പം മഞ്ഞ ചരടിൽ കോർത്ത താലിയാണ് കീർത്തി കഴുത്തിൽ ധരിച്ചിരിക്കുന്നത്.
ഗൺമെറ്റൽ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമായിരുന്നു കീർത്തിയുടെ ഔട്ട്ഫിറ്റ്. ഡീപ്പ്നെക്ക് ലൈനാണ്. ഡീപ്പ്നെക്ക് ലൈനാണ്. മിനിമൽ മേക്കപ്പിൽ സ്മോക്കി ഐമേക്കപ്പാണ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിൽ വസ്ത്രത്തിനിണങ്ങുന്ന കമ്മലുകളും അണിഞ്ഞിട്ടുണ്ട്. മോഡേൺ വസ്ത്രത്തിനൊപ്പം ട്രഡീഷനല്‍ സ്റ്റൈലിൽ താലിമാല അണിഞ്ഞെത്തിയതാണ് താരത്തെ വ്യത്യസ്തമാക്കിയത്. ചുവപ്പ് ന്യൂഡിൽ സ്ട്രാപ്പ് ബോഡി കോണിനുള്ള മറ്റൊരു ചിത്രവും കീർത്തി പങ്കുവച്ചിരുന്നു. ഈ മോഡേൺ ലുക്കിനൊപ്പവും കീർത്തി താലിമാല അണിഞ്ഞിരുന്നു. ഡിസംബർ പന്ത്രണ്ടിന് നടന്ന വിവാഹത്തിൽ ഭർത്താവ് ആന്റണി തട്ടിൽ കീർത്തിയെ അണിയിച്ച താലിച്ചരടാണത്. വരുൺ ധവാനൊപ്പം എത്തുന്ന ‘ബേബി ജോണാ’ണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് കീർത്തി താലി അണിഞ്ഞെത്തിയത്.
ഗോവയിൽ വച്ച് ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങും ക്രിസ്തീയ രീതിയിലെ ബീച്ച് വെഡിങ്ങും ചേർന്നതായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. വിവാഹം കഴിഞ്ഞതും കീർത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. അതിനും വളരെ മുൻപ് തന്നെ കീർത്തിയുടെ വിവാഹാഘോഷങ്ങളുടെ തയാറെടുപ്പുകൾ ഫാൻസ് പേജിലൂടെ പുറത്തുവന്നിരുന്നു. താലിച്ചരടുമായി പൊതുവിടത്തിൽ ഇറങ്ങിയ കീർത്തി സുരേഷിന്റെ രണ്ട് ലുക്കുകൾ. സിനിമാനടിയായാലും സ്വന്തം താലിമാല മറച്ചുപിടിക്കേണ്ട കാര്യമില്ല എന്ന് തെളിയിച്ച കീർത്തിയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുമുണ്ട്