ജപ്പാൻ സാങ്കേതികത്തികവിൻറെ വിശ്വാ സ്യത നിലനിർത്തി കോംപാക്ട് സെഡാനുകളിൽ ഹോണ്ടയുടെ തിളക്കമായിരുന്നു അമേസ്. അമേസ് വിപണിയിൽ തിളങ്ങിയിരുന്നു. ഇപ്പോഴിതാ എതിരാളികൾക്ക് മുന്നിലേക്ക് ‘അഡാസ്’ നൽകുന്ന സുര ക്ഷാകവചവുമായി വീണ്ടുമെത്തുകയാ ണ് മുഖംമിനുക്കിയ അമേസ്. അഡാസ് ഫീച്ചറുള്ള ഏറ്റവും വിലകുറഞ്ഞ വാഹ നമെന്ന ഖ്യാതിയോടെയാണ് പുതിയ വരവ്. എട്ടു ലക്ഷമാണ് പുതിയ അമേസിന്റെ പ്രാരംഭവില. സെവൻ സ്പീഡ് സി.വി.ടി.യിലും ഫൈവ് സ്പീഡ് മാന്വലിലും എത്തുമ്പോഴും പഴയ എൻജിനിൽ മാറ്റമൊന്നും ഹോണ്ട വരു ത്തിയിട്ടില്ല. രൂപത്തിലാകട്ടെ തങ്ങളും ടെ എലവേറ്റിനെയും സിറ്റിയെയും പറിച്ചുനട്ടു.
പഴയ അമേസിൻറെ മുഖത്തുണ്ടായിരു ന്ന കട്ടിയുള്ള ക്രോം ലൈനിങ് എടുത്തു കളഞ്ഞു. പകരം ഗ്രില്ലിനുമുകളിലൂടെ രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ട് ലളിതമാ യൊരു ലൈനിങ് വന്നു. ഗ്രില്ലാകട്ടെ എല വേറ്റിന് സാമ്യമായി. എലവേറ്റിൽ ചതുര മാണെങ്കിൽ അമേസിലിത് ഹെക്സഗ ണലായി മാറി. കറുത്ത വലിയ ഗ്രില്ലിനു മുകളിൽ ഹോണ്ടയുടെ വലിയ ലോഗോ ഉയർന്നുനിൽക്കുന്നുണ്ട്. ഹെഡ് ലൈറ്റു കൾ പ്രൊജക്ടഡായി. രണ്ട് ബോക്സിലുമായി. മുകളിൽ കണ്ണെഴുതിയ പോലെ ഡി ആർ.എല്ലും. ഫോഗ് ലാമ്പിനു ചുറ്റും പു തിയൊരു ബോക്സ്സിക്ലാഡിങ് വന്നു. ഗ്രൗ ണ്ട് ക്ലിയറൻസ് അൽപ്പം ഉയർന്നുവെ ന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. സെ മെന്റിലെ ഏറ്റവും കൂടിയ ഗ്രൗണ്ട് ക്ലിയ റൻസായ 172 മില്ലീമീറ്ററുണ്ട് അമേസിന്.
ഉയർന്ന മോഡലിന് 15, ബേസ് മോഡലിന് 14 ഇഞ്ചിലാണ് ചക്ര ങ്ങൾ വരുന്നത്. ഡയമണ്ട് കട്ട് അലോയ് വീൽ സിറ്റിയിൽ കണ്ടിരുന്നു. പിന്നോട്ടു വന്നാൽ സിറ്റിയാണ്. പ്രധാനമായും സാമ്യം തോന്നുന്നത് ടെയിൽ ലാമ്പുകളിലാണ്. പിന്നിലെ ലൈനിങ്ങുകളും ഫ്ലാറ്റ് കട്ടുമെല്ലാം ചേർന്നതാണ് പിൻഭാഗം. ബൂട്ട് സ്പേസിലും സെഗ്മെൻ്റിലെ നമ്പർ വണ്ണാണ് അമേന അമേസ്. 416 ലിറ്ററാണ് ബൂട്ട് സ്പേസ്. ഉള്ളിലാകട്ടെ ഡാഷിൽ വരുന്നത് ഉയർന്നുനിൽക്കുന്ന എട്ട് ഇഞ്ച് ടച്ച് സ്ക്രീനാണ്. അധികം അലങ്കാരപ്പണി കളൊന്നുമില്ല. ക്രീം,കറുപ്പും ചേർന്നതാണ് ഡാഷ്ബോർഡ്. നടുവിലൂടെ ഒരു പ്രത്യേക ഡിസൈൻ കടന്നുപോകുന്നു. സുഖപ്രദമാണ് സീറ്റു കൾ. ഇലക്ട്രിക്കൊന്നുമല്ല, സീറ്റിനടിയിലെ കമ്പിവലിച്ചു തന്നെ നീക്കണം. അഡാസി ന്റെ പ്രവർത്തനങ്ങൾ മുഴുവൻ സ്റ്റിയറിങ്ങിലുണ്ട്. മുന്നിലെ കാഴ്ചയൊക്കെ വ്യക്തമാണ്. ഏഴിഞ്ച് ഡിജിറ്റൽ ക്ലസ്റ്ററിൽ സ്റ്റിയറിങ്ങിൽനിന്നും നിയന്ത്രണമുണ്ട്.
മുൻചില്ലിനുമുകളിലുള്ള ക്യാമറയാണ് പ്രധാനമായും അഡാസിനെ പിന്തുണ ക്കുന്നത്. ലെയിൻ അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ്, റാഡ് ഡിപ്പാർച്ചർ മിറ്റി ഗേഷൻ, മുന്നിലെ വാഹനത്തിന്റെ വേ ഗത്തിനനുസരിച്ച് വേഗം ക്രമീകരിക്കുന്ന അഡാപ്ടിവ് ക്രൂയിസ് കൺട്രോൾ, മുന്നി ലെ വാഹനം മുന്നോട്ട് നീങ്ങിയാൽ അറി യിപ്പ് നൽകുന്ന വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, അഡാപ്ടീവ് ഹൈബീം അസി സ്റ്റ് എന്നിവയാണ് ഡ്രൈവർക്ക് സഹായ കമായി ഒപ്പമുള്ളത്. ഡ്രൈവിങ്ങിന്റെ കാര്യത്തിൽ മുൻഗാമിയുമായി അധികം മാറ്റ മൊന്നും അമേസ് കാണിക്കുന്നില്ല. 1.2 ലി റ്റർ ഐ.വി.ടെക് നാലു സിലിൻഡർ എൻ ജിൻതന്നെയാണ് കരുത്ത്. 6000 ആർ.പി. എമ്മിൽ 89 ബി.എച്ച്.പി. കരുത്തും 4800 ആർ.പി.എമ്മിൽ 110 എൻ.എം. ടോർ ക്കും നൽകുന്നുണ്ട്. ഓടിക്കുമ്പോൾ മാന്വൽ കുറച്ചുകൂടി കരുത്ത് പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടു. തുടക്കത്തിലെ കുതിപ്പ് ശരിക്കുമറിയുക മാന്യലിലായിരു ന്നു. മാന്വൽ 18.5 കിലോമീറ്ററും സി.വി. ടി. 19.46 കിലോമീറ്ററും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എട്ട് ലക്ഷ ത്തിൽ തുടങ്ങി പത്തുലക്ഷംവരെയാണ് എക്സ്ഷോറും വില.