സൂപ്പ് പ്രിയരാണോ എങ്കിൽ വെറെെറ്റിയായൊരു സൂപ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്താലോ. പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഒരു സൂപ്പ് കൂൺ കൊണ്ട് തയ്യാറാക്കി നോക്കിയാലോ.
ചേരുവകൾ
- കൂൺ – 1 കപ്പ്
- കാരറ്റ് – 1 എണ്ണം
- നേന്ത്രക്കായ – 1 എണ്ണം
- നെയ്യ് – ½ സ്പൂൺ
- ചെറുനാരങ്ങ – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- സോയ സോസ് – 1½ സ്പൂൺ
- തക്കാളി സോസ് – 1½ സ്പൂൺ
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി – 15 അല്ലി
- കാന്താരി മുളക് – 7 – 8 എണ്ണം
- വയനയില or സർവസുഗന്ധി
- പുതിനയില – ഒരു പിടി
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ നെയ്യ് ഒഴിച്ചു വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ശേഷം കാരറ്റ്, നേന്ത്രക്കായ എന്നിവ ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ഇഞ്ചി,വെളുത്തുള്ളി, കാന്താരി മുളക്, വയനയില, പുതിനയില എന്നിവ ചതച്ച് എടുക്കുക ഈ ചതചുവച്ച അരപ്പ് ഇതിലേക്ക് ചേർക്കുക. ശേഷം കൂൺ ചേർത്ത് മിക്സ് ചെയ്യുക. സോയ സോസും ടൊമാറ്റോ സോസും ചേർക്കുക. ആവിശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ചെറുനാരങ്ങ നീരു ചേർത്ത് മിക്സ് ചെയ്തു ഇറക്കി വയ്ക്കുക.
STORY HIGHLIGHT : mush room soup