കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് സാൻഡ്വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു സ്പെഷ്യൽ മയോണൈസ് ബ്രെഡ് സാൻഡ്വിച്ച്. സ്കൂളിലും പലഹാരമാണ് ഉണ്ടാക്കി നൽകാം ഈ വിഭവം.
ചേരുവകൾ
- ബ്രെഡ് – 6 കഷ്ണം
- മയോണൈസ് – 1/2 കപ്പ്
- ചീസ് – 3 പീസ്
- വെണ്ണ – 4 സ്പൂൺ
- ടൊമാറ്റോ സോസ് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് കഷ്ണം ബ്രെഡ് എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് നിറയെ മയോണൈസ് ഒന്ന് തേച്ചുപിടിപ്പിക്കു.ക അതിലേക്ക് തന്നെ ചീസിന്റെ ഒരു ലയർ വച്ചു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ബട്ടർ കൂടി ഇട്ടു കൊടുത്ത് അതൊന്ന് കവർ ചെയ്തതിനു ശേഷം നല്ലപോലെ ഇതിനെ ഒന്ന് മൊരിയിച്ച് എടുക്കാവുന്നതാണ്. ഇത് ദോശകല്ലിലോ അല്ലെങ്കിൽ സാൻവിച്ച് മേക്കറിലോ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനുള്ളിൽ പച്ചക്കറികളൊക്കെ മിക്സ് ചെയ്ത് വച്ച് തയ്യാറാക്കുന്നതും ഏറെ നല്ലതാണ്.
STORY HIGHLIGHT : mayonnaise bread sandwich