മലയാളികൾ എല്ലാവരും ഒരേപോലെ ആഗ്രഹിച്ച ഒരു സിനിമയാണ് നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഈ ചിത്രത്തിനുവേണ്ടി മലയാളികൾ കാത്തിരിക്കുകയാണ് അതിന്റെ പ്രധാന കാരണം എന്നത് മോഹൻലാൽ സംവിധായകനായി എത്തുമ്പോൾ അതിൽ എന്തെങ്കിലും ഒക്കെ പ്രത്യേകതകൾ ഉണ്ടാകും എന്നത് തന്നെയാണ് സംവിധാനം മോഹൻലാൽ എന്ന എഴുതി കാണിക്കുന്നത് കാണാൻ വലിയ ആകാംക്ഷയോടെ തന്നെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത് വളരെ വേഗം ചിത്രം തീയേറ്ററുകളിൽ എത്തണം എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്
ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മോഹൻലാൽ ചിത്രത്തെ കുറിച്ചും പറയുന്ന ഒരു വലിയ വേദന തന്നെയാണ് മോഹൻലാലിന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ ചിത്രം എന്ന് എല്ലാവർക്കും അറിയാം എന്നാൽ അദ്ദേഹത്തിന് ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ മറ്റൊരു വലിയ വേദന കൂടി ഉണ്ടെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ബറോസിനായുള്ള ഏറ്റവും പുതിയ പ്രമോഷൻ വീഡിയോയിലാണ് ഈ കാര്യത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുകയും ചെയ്യുന്നത്
ഈ സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ അലട്ടുന്ന ഏറ്റവും വലിയ വേദന എന്നത് തനിക്ക് തന്റെ അമ്മയെ തീയേറ്ററിൽ കൊണ്ടുവന്ന ഈ സിനിമ കാണിക്കാൻ പറ്റില്ല എന്നതാണ് കുറച്ച് അധികം വർഷങ്ങളായി തന്റെ അമ്മ തിയേറ്ററിൽ ഒന്നും വന്ന സിനിമകൾ കാണാറില്ല അമ്മയ്ക്ക് ആ സിനിമ കാണാൻ സാധിക്കുകയുമില്ല അത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വേദന നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. തനിക്ക് വലിയ സങ്കടമാണ് തോന്നുന്നത് എന്നും പറയുന്നുണ്ട് ലാലേട്ടൻ അമ്മയെ തീയേറ്ററിൽ കൊണ്ടുവന്ന ഒരു ത്രീഡി കണ്ണടയൊക്കെ വെപ്പിച്ച് ഈ ഒരു സിനിമ കാണിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അത് സാധിക്കില്ല അതൊരു വലിയ വേദന തന്നെയാണ് തനിക്ക്
Story Highlights ; Mohanlal and barrozz