ചേരുവകൾ
ചിക്കന്‍-300 ഗ്രാം
ബസ്മതി അരി-2 കപ്പ്
നാളികേരപ്പാല്-അരക്കപ്പ് സ
വാള-2
പച്ചമുളക്-4
ഇഞ്ചി-1 കഷ്ണം
കറുവാപ്പട്ട-1 കഷ്ണം
ഏലയ്ക്ക-5
ഗ്രാമ്പൂ-4
വെളുത്തുള്ളി-4 അല്ലി
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
നെയ്യ്
തയ്യാറാക്കുന്ന വിധം
അരി വെള്ളത്തിലിട്ട് കഴുകി വാരുക. സവാള ചെറുതായി അരിയണം.
ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, എലയ്ക്ക എന്നിവ ഇടുക. ഇത് മൂക്കുമ്പോള്‍ കറിവേപ്പില, സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റണം.
ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇത് ബ്രൗണ്‍ നിറമാകുന്നതു വരെ നല്ലപോലെ ഇളക്കുക. ഇതിലേക്ക് മസാലപ്പൊടികളും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക.
ഈ ചിക്കന്‍ കൂട്ടിലേക്ക് അരിയും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് അടച്ചുവച്ച് വേവിയ്ക്കണം. പുലാവ് പാകമായിക്കഴിഞ്ഞ് മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.
സാലഡ് ചേര്‍ത്ത് പുലാവ് കഴിച്ചു നോക്കൂ.