ചേരുവകൾ:
1. അരിപ്പൊടി – രണ്ടര കപ്പ്
2. ഉപ്പ് – ആവശ്യത്തിന്
3. വെള്ളം – ഒരു കപ്പ്
4. തേങ്ങാ ചിരകിയത് – ഒന്നര കപ്പ്
5. ചിക്കൻ – 350 ഗ്രാം
6. സവാള – രണ്ടെണ്ണം
7. പച്ചമുളക് – രണ്ടെണ്ണം
8. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
9. തക്കാളി – ഒന്നിന്റെ പകുതി
10. വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം സാധാരണയായി പുട്ടിന് കുഴയ്ക്കുന്നതുപോലെ പൊടി കുഴച്ച് മാറ്റിവെയ്ക്കുക. ശേഷം ചിക്കൻ, കുക്കറിൽ ഇട്ട് നന്നായി വേവിക്കുക. ചൂടാറിയതിനു ശേഷം ചിക്കൻ പിച്ചിച്ചീന്തിയെടുക്കുക. സ്റ്റൗ ഓണാക്കി ഒരു പാൻ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള അരിഞ്ഞത് ഇടുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കളർ മാറിവരുമ്പോൾ പൊടികൾ ഇടുക. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ചേർക്കുക. തക്കാളിയുടെയും പച്ചമണം മാറിക്കഴിഞ്ഞാൽ പിച്ചിവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.അടുത്തതായി പുട്ടുകുറ്റിയിൽ തേങ്ങാ ചിരകിയതും പുട്ടുപൊടി, അതിന് ശേഷം ചിക്കൻമിക്സ്, വീണ്ടും തേങ്ങ, പുട്ടുപൊടി എന്ന ക്രമത്തിൽ നിറച്ച് ആവി കയറ്റുക… പുട്ട് റെഡി