ക്രിസ്തുമസ് – പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായുള്ള പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 172.37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബസിലെ യാത്രക്കാരനായ മലപ്പുറംം വെള്ളുവങ്ങാട് മഞ്ചേരി വീട്ടില്‍ എം. ഷംനാസിനെ (33) എക്സൈസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന. ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ എംഡിഎംഎ പിടിച്ചെടുത്തത്.
മറ്റൊരിടത്ത് 302 ഗ്രാം കഞ്ചാവുമായി കോഴിക്കോട് അരിക്കുളം സ്വദേശി സി എം വിനോദ് (41), 20.58 ഗ്രാം കഞ്ചാവുമായി വടുവഞ്ചാല്‍ സ്വദേശി അനീഷ് ദേവസ്യ (39) എന്നിവരെ പിടികൂടി. 22ന് രാത്രിയോടെ പുല്‍പ്പള്ളി മരക്കടവില്‍ വെച്ചാണ് വിനോദ് പിടിയിലാകുന്നത്. ഉച്ചയോടെ ബത്തേരി കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്ത് നിന്നുമാണ് അനീഷ് ദേവസ്യ വലയിലായത്.