ആവശ്യമായ ചേരുവകൾ
മത്തി (ചാള) – 1/2 കിലോഗ്രാം
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി അല്ലി – 6 എണ്ണം
ഇഞ്ചി – ഒരു കഷ്ണം ചെറുതായി
ചതച്ചത്
പച്ചമുളക് – 2 എണ്ണം
വേപ്പില – 3 തണ്ട്
കടുക് – 1/2 ടീസ്പൂണ്
ഉലുവ – കാൽ ടീസ്പൂണ്
കാശ്മീരി മുളകുപൊടി – 4 ടേബിൾ സ്പൂണ്
മഞ്ഞൾപൊടി – 1 നുള്ള്
ഉലുവ പൊടി – 1/4ടീസ്പൂണ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്
കുടംപുളി – 6 എണ്ണം വെള്ളത്തിൽ കുതിർത്തി വെക്കണം( പുളിക്കനുസരിച്ചു അളവ് കൂട്ടുകയോ ,കുറയ്ക്കു്കയോ ചെയ്യാം )
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
മണ് ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉലുവ ചേർക്കുക. ചുവന്നുള്ളി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,ഇഞ്ചി ചതച്ചത് ,പച്ചമുളക് പിളർന്നത് ,വേപ്പില എന്നിവ ഇട്ടു വഴറ്റുക. ചുവന്നുള്ളി അല്പം മൂത്ത് കഴിഞ്ഞാൽ മഞ്ഞൾപ്പൊടി ചേർത്ത് വഴട്ടാം . ശേഷം തീ നന്നായി കുറച്ചു മുളക്പൊടി ചേർത്ത് കരിഞ്ഞു പോകാതെ മൂപ്പിക്കുക.
പാകത്തിന് മൂത്ത് കളറൊന്നു മാറി കഴിഞ്ഞാൽ കുതിർത്ത് വെച്ച കുടംപുളി ആ വെള്ളത്തോടെ ഒഴിക്കുക. പാകത്തിനുള്ള വെള്ളവും കൂടി ഒഴിച്ച് തിളപ്പിക്കുക. 3/4 ടീസ്പൂണ് ഉപ്പും കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചാൽ കഴുകി വൃത്തി യാക്കി വെച്ച മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കാം. മീനിട്ട് കഴിഞ്ഞാൽ പിന്നെ തവി കൊണ്ടിളക്കരുത് . മൂടി വെച്ച് മീൻ വേവിക്കുക. മീൻ വെന്തു കറി അല്പമൊന്നു കുറുകിയാൽ വേപ്പില കുറച്ചധികം ഇട്ടു കൊടുക്കാം . തീ വീണ്ടും ചെറുതാക്കി മൂടി വെച്ച് 10 മിനിറ്റു കൂടെ വറ്റിച്ചെടുക്കുക. കാൽ ടീസ്പൂണ് കുരുമുളക് പൊടി വിതറി കൊടുക്കാം ,പച്ച വെളിച്ചെണ്ണ തൂവി കൊടുക്കാം ,ഇറക്കാൻ നേരം ഉലുവ പൊടി കൂടി ഇട്ടു കൊടുത്തു തീ അണക്കുക . അര മണിക്കൂർ കഴിഞ്ഞു വേവിച്ച കപ്പയുടെ കൂടെ ,അല്ലേൽ ചൂട് ചോറിനൊപ്പം സെർവ് ചെയ്യാം