ഒരിക്കൽ കഴിച്ചാൽ മനസ്സിൽ നിന്നും മായാത്ത സ്വാദിഷ്ടമായ ഒരു പുതിയ വിഭവം അതാണ് രശ്മി ചിക്കൻ. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചിക്കൻ
തൈര്
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
നാരങ്ങാനീര്
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ്
തയ്യാറാക്കുന്ന രീതി
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക. തൈരും, മുളകുപൊടിയും, മഞ്ഞൾപ്പൊടി, ഗരംമസാല, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഇത്രയും ചേർത്ത് അതിലേക്ക് കാശ്മീരി മുളകുപൊടിയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമിയെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് അതിലേക്ക് സവാളയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വറുത്തെടുത്ത് ഒന്ന് അരച്ച് മാറ്റിവയ്ക്കാം. അതിനു ശേഷം മറ്റൊരു പാനിലേക്ക് നേരത്തെ വറുത്തെടുത്ത എണ്ണയിലേക്ക് കുറച്ച് ഗരം മസാല പൊടിച്ചത് ചേർത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മസാല പുരട്ടി ചേർത്ത് അതിലേക്ക് സവാള വറുത്തത് അണ്ടിപ്പരിപ്പും അരച്ചത് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കുക. കുറച്ചു വെള്ളം ചേർക്കാവുന്നതാണ്. അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം. രുചികരമായ ഒരു രശ്മി ചിക്കൻ ആണ് ഇത്. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.