ക്രിസ്തുമസിന് സ്പെഷ്യൽ ആയി ഒരു വൈൻ തയ്യാറാക്കാം. രുചികരവും ആരോഗ്യപ്രദവുമാണ് ഈ വൈൻ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുന്തിരി – 1 കിലോഗ്രാം
പഞ്ചസാര – മുക്കാൽ കിലോഗ്രാം
വെള്ളം – ഒന്നര ലിറ്റർ
കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )
ഗ്രാമ്പു – 6 എണ്ണം
ഏലക്ക – 4 എണ്ണം
യീസ്റ്റ് – 1 ടീസ്പൂൺ
ഗോതമ്പ് – ഒരു കൈപ്പിടി
തയ്യാറാക്കേണ്ട രീതി
കഴുകി എടുത്ത മുന്തിരി, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്ക, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഒരു തവി വച്ച് മുന്തിരി ഉടക്കുക. 5 മിനിറ്റ് ചെറിയ തീയിൽ മുന്തിരി വേവിക്കണം. ശേഷം ഈ മിക്സ് തണുക്കാൻ വയ്ക്കാം. വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വായു സഞ്ചാരം ഉള്ള വെള്ള തുണി ഇട്ടു നല്ലതുപോലെ മുറുക്കി കെട്ടി വയ്ക്കണം. വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വയ്ക്കാൻ. പിറ്റേദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. ഇതുപോലെ മൊത്തം നാലു ദിവസം വൈൻ മിക്സ് ഇളക്കി കൊടുക്കണം . വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ, അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചാം ദിവസം വൈൻ എടുത്തു ഒന്നുകൂടി ഇളക്കിയ ശേഷം രണ്ടു തവണ അരിച്ചെടുക്കാം. അപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി വൈൻ റെഡി.