എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്ന് വി ഡി സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്കാരിക ചരിത്രമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തീവ്രമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
STORY HIGHLIGHT: v d satheesan condoled the demise of mt