നത്തോലി ചില്ലറക്കാരനല്ല, ഉഗ്രൻ ടേസ്റ്റിൽ ഒരു തോരൻ തയ്യാറാക്കാം.
ചേരുവകൾ
- തേങ്ങ
- കറിവേപ്പില
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- ചുവന്നുള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- പുളി
- നത്തോലി
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- തേങ്ങ ചിരകിയതിലേക്ക് എരിവിനനുസരിച്ച് പച്ചമുളക് ചേർത്ത് അരച്ചെടുക്കുക.
- ഒരു പാത്രത്തിലേക്ക് അരച്ച തേങ്ങ ചേർക്കുക.
- അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് പച്ചമുളക് അരിഞ്ഞതും, ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
- അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചൂ ചൂടാക്കുക.
- കുറച്ച് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതു ചേർത്തിളക്കുക.
- ഒപ്പം അരപ്പ് പുരട്ടി വച്ചിരിക്കുന്ന മീൻ ചേർക്കുക. പുളി കുതിർത്തു വച്ച വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക.
- നന്നായി വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം.
content highlight: netholi-thoran-instant-recipe