തമിഴ് സിനിമാ ലോകത്തും കേരളത്തിലുമടക്കം നിരവധി ആരാധകർ ഉള്ള നടൻ ആണ് വിശാൽ. എന്നാൽ അടുത്തകാലത്തായി താരത്തെ പൊതുപരിപാടികളിൽ അധികം കാണാറില്ല. അതിന് പിന്നാലെ വിശാലിന്റെ ആരോഗ്യം മോശമാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു പൊതുപരിപാടി നടന്നിരുന്നു. ആ ചടങ്ങിന് എത്തിയ വിശാലിന്റെ അവസ്ഥയാണ് ഏറെ ദാരുണം ആയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ക്ലീന്‍ ഷേവിലാണ് വിശാല്‍ എത്തിയത്. ആരോഗ്യം നന്നായി ക്ഷീണിച്ചതായി കാണാം. സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു. വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ വിജയ് ആന്റണിയാണ്.
ഇതിന് പിന്നാലെ നാടന്റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചകൾ നടന്നിരുന്നു. പലരും വിശാലിന് വേഗം സുഖമാകട്ടെ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് ഗായിക സുചിത്ര പ്രതികരിച്ചത്. വിശാല്‍ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് എന്നും സുചിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്. അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തന്റെ വാതിലിൽ മുട്ടിയിരുന്നുവെന്നാണ് ആരോപണം.
സുചിത്രയുടെ വാക്കുകൾ ഇങ്ങനെയാണ്.- ‘നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.
പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാൻ സമ്മതിച്ചില്ല. അവൻ വൈൻ കുപ്പി എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു, കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.’ എന്നാണ് സുചിത്രയുടെ വാക്കുകൾ.