രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ വിവാദ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പരാതി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുസാഫർപൂർ സ്വദേശിയായ അഭിഭാഷകൻ സുധീർ ഓജയാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് പരാതി.
ശനിയാഴ്ച നല്കിയ പരാതിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും കൂടി പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നു എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശം ഇതിനോടകം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.