കേന്ദ്രമന്ത്രി ജോർജ് കുര്യന്റേത് ദൗർഭാഗ്യകരമായ പ്രസ്താവനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. എന്നാൽ അദ്ദേഹത്തിന്റേത് തെറ്റായ സമീപനമാണെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റെയിൽവേ വികസനം, വയനാട് സഹായം ഒന്നിനെപ്പറ്റിയും മന്ത്രി സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി സ്ഥാനം ഉപയോഗിച്ച് കേരളത്തിന് നേട്ടം ഉണ്ടാവണമെന്നും സുരേഷ് ഗോപിയുടെയും പ്രസ്താവന ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജോര്‍ജ് കുര്യന് പറഞ്ഞത്
‘‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.’’ – ജോർജ് കുര്യൻ പറഞ്ഞു.