തടിച്ചുവീർത്തു തണ്ണിമത്തൻ പോലിരിക്കുന്ന കവിളുകളാണോ നിങ്ങളുടേത്? സെൽഫിയിലും ഫോട്ടോയിലുമൊക്കെ മുഖം കൂടുതൽ വലുപ്പമുള്ളതായി തോന്നുന്നുണ്ടോ? യഥാർത്ഥത്തിൽ ശരീരഭാരം കുറച്ചാൽ മാത്രമേ മുഖത്തിന്റെ വണ്ണവും കുറയൂ. മുഖത്തെ അമിതവണ്ണം ചെറുതല്ലാത്തൊരു പ്രശ്നമാണ്. ഇതിനു കാരണങ്ങള്‍ പലതാകാം. മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഒരു പ്രധാന കാരണം. മുഖത്തിന്റെ തടി കുറയ്ക്കാന്‍ ഒരുപാട് വഴികളുണ്ട്.
പതിവായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ഇടക്കിടെ വിശക്കുന്ന ശീലം മാറ്റാന്‍ സഹായിക്കുകയും ചെയ്യും. അതുതന്നെ അമിതവണ്ണം ഒഴിവാക്കാനുള്ള നല്ലൊരു ഉപാധിയാണ്. അത് മുഖത്തെ അമിത വണ്ണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
ചിലരില്‍ ഉറങ്ങാതിരുന്നാല്‍ മുഖവും കണ്ണുകളുമെല്ലാം തടിച്ചു വീര്‍ക്കുകയും ചെയ്യും. അതിനാല്‍ നന്നായി ഉറങ്ങുക. ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഉറക്കം കൂടിയേ തീരൂ. എങ്കില്‍ മാത്രമേ മറ്റെന്ത് പരീക്ഷിച്ചാലും ഉദ്ദേശിച്ച ഫലം കിട്ടൂ.
വറുത്തതും പൊരിച്ചതുമായി ഭക്ഷണസാധനങ്ങളോട് നോ പറയാം. പഞ്ചസാരയുടേയും ഉപ്പിന്റേയും അമിത ഉപയോഗം ഉണ്ടെങ്കില്‍ അതും കുറയ്ക്കണം. കാരണം ഇവയെല്ലാം ഷുഗര്‍ ലെവല്‍ വര്‍ധിപ്പിക്കുകയും അനാവശ്യമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാല്‍ പ്രോട്ടീനുകളാല്‍ സമ്പന്നമായ പ്രഭാതഭക്ഷണത്തില്‍ നിന്നു തന്നെ തുടങ്ങാം.
മുഖത്തെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം ഒഴിവാക്കി മുഖം കൂടുതല്‍ സുന്ദരമാക്കാനും ചില മുഖത്തിന് പറ്റിയ വ്യായാമങ്ങൾ പരിശീലിക്കുന്നത് ഉചിതമാണ്. ലിപ് പുള്‍, ചിന് ലിഫ്റ്റ്, ഫിഷ് ലിപ്, മൗത്ത് വാഷ് എന്നിങ്ങനെ പല തരത്തിലുള്ള വ്യായാമങ്ങളുണ്ട്.
ഇവ വ്യക്തമായി പഠിച്ചതിനു ശേഷം പരിശീലിക്കുന്നത് മുഖത്തെ പേശികളെ റിലാക്സ് ചെയ്യിപ്പിച്ചുകൊണ്ട് കൊഴുപ്പ് നീക്കാനും ഉദ്ദേശിച്ച ഫലം ലഭിക്കാനും സഹായിക്കും. വായ അടച്ച് പിടിച്ച് ഭക്ഷണം ചവയ്ക്കുന്ന രീതിയില്‍ ഇടവിട്ട് ആവര്‍ത്തിച്ച് ചെയ്യുന്നതും നല്ലൊരു മുഖ വ്യായാമമാണ്.