മലയാള സിനിമയിൽ അതിമനോഹരമായ നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി മാറിയ നടനാണ് ഇന്ദ്രൻസ് ഒരു ഹാസ്യ നടനായിയാണ് സിനിമയിൽ താരം തുടക്കം കുറിക്കുന്നത് പിന്നീടങ്ങോട്ട് മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി ഇപ്പോൾ മാറുകയും ചെയ്തു ഹോം എന്ന ചിത്രം മുതലാണ് ഇന്ദ്രൻസ് എന്ന നടൻ എത്ര മികച്ച രീതിയിലെ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പ്രേക്ഷകരും മനസ്സിലാക്കി തുടങ്ങിയത്. പണ്ട് താനും നേരിട്ട് ഇരുന്ന ഒരു സങ്കടത്തെ കുറിച്ചാണ് ഇപ്പോൾ ഇന്ദ്രൻസ് പറയുന്നത് വാക്കുകൾ ഇങ്ങനെ
പണ്ടെല്ലാം പല സിനിമകളുടെയും ക്ലൈമാക്സിൽ എന്നോട് നിൽക്കേണ്ട എന്ന് പറയുമായിരുന്നു ആദ്യമൊക്കെ അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു എന്നാൽ പിന്നീട് ഞാൻ തന്നെ ക്ലൈമാക്സിനു മുൻപ് ലൊക്കേഷനിൽ നിന്ന് പോകും മാറ്റിയിരുത്താലും ഇറക്കി വിടലും ഒന്നും എനിക്ക് പുത്തരിയുള്ള കാര്യമല്ല നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തിൽ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെ അടുത്ത് ഇരുത്താൻ പറ്റില്ല എന്ന്.
ഒരുപാട് അവഗണനകളും വിഷമങ്ങളും അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഇന്ദ്രൻസ് എന്നാൽ ഇന്ന് മലയാള സിനിമയിൽ ഹെറ്റർസ് ഇല്ലാത്ത ഒരു നടൻ അദ്ദേഹം മാത്രമാണ്. അതിമനോഹരമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് അദ്ദേഹം കയറിയത് ഇനി എന്നും അത് അങ്ങനെ തന്നെയായിരിക്കും എന്നതും ഇന്ദ്രൻസിന് മാത്രം നിലനിൽക്കുന്ന ഒരു വലിയ കാര്യം തന്നെയാണ് ഇന്നും നടനിലേക്ക് പരകായ പ്രവേശം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത നടൻ തന്നെയാണ് ഇന്ദ്രൻസ്
story higlight; indrance life