വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വൈൻ ആയാലോ?. ഒരു കിലോ ഓറഞ്ച് ഉണ്ടെങ്കിൽ ഒരു വർഷത്തേക്കുള്ള വൈൻ റെഡി.
ചേരുവകൾ
ഓറഞ്ച്- 1 കിലോ
പഞ്ചസാര- 1 കിലോ
വെള്ളം- 2 ലിറ്റർ
ഇൻസ്റ്റൻ്റ് യീസ്റ്റ്- 1/2 ടീസ്പൂൺ
ഗോതമ്പ്- ഒരു പിടി
ഗ്രാമ്പൂ- 10
കറുവാപ്പട്ട- 1
തയ്യാറാക്കുന്ന വിധം
ഒരു കിലോ ഓറഞ്ച് തൊലി കളഞ്ഞ് അതിലെ വെളുത്ത നാരുകളും കുരുവും മാറ്റി കഷ്ണങ്ങളാക്കിയെടുക്കാം.
ഇവ ഒരു ചില്ല് ഭരണിയിലോ മൺഭരണിയിലോ മാറ്റി തടി കൊണ്ടുള്ള തവി ഉപയോഗിച്ച് നന്നായി ഉടയ്ക്കാം.
രണ്ട് ലിറ്റർ വെള്ളത്തിലേക്ക് ഒരു കിലോ പഞ്ചസാര ചേർത്ത് തിളപ്പിക്കുക.
പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം അത് ഭരണിയിൽ ഒഴിക്കാം.
ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റൻ്റ് യീസ്റ്റും, 10 ഗ്രാമ്പുവും, ഒരു കറുവാപ്പട്ടയും ചേർക്കുക.
കട്ടിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് ഭരണിയുടെ വായ മൂടി കെട്ടാം.
ഭരണിയുടെ പകുതി വരെ മാത്രമേ ചേരുവകൾ നിറയ്ക്കാവൂ.
സൂര്യപ്രകാശമേൽക്കാത്ത ഈർപ്പം കടക്കാത്ത സ്ഥലത്ത് ഭരണി സൂക്ഷിക്കുക.
21 ദിവസം വരെ ഇത് അനക്കാതെ വയ്ക്കുക.
21ാം ദിവസം ഭരണി തുറന്ന് അരിച്ചെടുക്കാം. ഓറഞ്ച് വൈൻ തയ്യാറായിരിക്കുന്നു, പകർന്ന് രുചിച്ചു നോക്കൂ.
content highlight: orange-wine-instant-recipe