ചേരുവകള്‍
1. കൂന്തള്‍ – 4 എണ്ണം
2. കൊഞ്ച് മസാല – ഒന്നരക്കപ്പ്
3. മുട്ട – 2 എണ്ണം
4. ബ്രെഡ് പൊടിച്ചത് – 1 കപ്പ് കൊഞ്ച് മസാലയ്ക്ക് 1. കൊഞ്ച് – 100 ഗ്രാം
2. സവാള – 1 എണ്ണം (ഇടത്തരം)
3. പച്ചമുളക് – രണ്ടെണ്ണം
4. ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
5. ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
6. കുരുമുളകുപൊടി – കാല് ടീസ്പൂണ്‍
7. മുളകുപൊടി – 1 ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
9. ഉപ്പ് – ആവശ്യത്തിന്
10. വെളിച്ചെണ്ണ – ആവശ്യത്തിന്
11. കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
കൂന്തള്‍ തലഭാഗം മാത്രം മുറിച്ച് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഫില്ലിങ്ങിനായി ആദ്യം കൊഞ്ച്, ഉപ്പ്, മുളക്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് ഫ്രൈ ആക്കിയെടുക്കുക. ഫ്രൈ ചെയ്ത കൊഞ്ച് ചെറുതായി മുറിച്ചെടുക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള വഴറ്റി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവയിട്ട് കൊഞ്ചുമായി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ക്കുക. കൊഞ്ച് മസാല റെഡി. ഇനി നമുക്ക് കൂന്തല്‍ നിറച്ചെടുക്കാം. കഴുകി വൃത്തിയാക്കിവെച്ച കൂന്തളെടുത്ത് അതിന്റെ ഉള്ളില്‍ തയ്യാറാക്കിവെച്ചിരിക്കുന്ന കൊഞ്ച് മസാല നിറയ്ക്കുക. മുഴുവനായും നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം നിറച്ചെടുക്കുക. ഇനി കൂന്തളിന്റെ അറ്റം ഒരു ടൂത്ത്പിക് കൊണ്ട് തുന്നിയെടുക്കുക. മസാല പുറത്തേക്ക് പോകാതിരിക്കാന്വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി എല്ലാ കൂന്തലും ഇങ്ങനെ ചെയ്തെടുക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന കൂന്തല്‍ സ്റ്റീമറില്‍ വെച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. ഒരു ബൗളില്‍ മുട്ട നന്നായി ഉടച്ചെടുക്കുക. തയ്യാറാക്കിയ കൂന്തല്‍ മുട്ട ഉടച്ചതില്‍ മുക്കി ബ്രെഡ് പൊടിച്ചതില്‍ പൊതിഞ്ഞ് ഡീപ് ഫ്രൈ ചെയ്യുക.