വയറിലെ കൊഴുപ്പ് കുറക്കുന്നതിന് ക്ഷമയും ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് ആവശ്യം. ഈ കാര്യങ്ങൾ കൂടി പിന്തുടരുകയാണെങ്കിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പറയുന്നത്.
രാത്രി വൈകിയുള്ള ഭക്ഷണം: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് സംഭരിക്കുന്നതിന് ഇടയാക്കും.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം: മഗ്നീഷ്യത്തിന് കോർട്ടിസോൾ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശരീരവണ്ണം കുറയ്ക്കാനും കഴിയും. ഇലക്കറികളും വിത്തുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
ഭക്ഷണം നന്നായി ചവയ്ക്കുക: വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഉയരുന്നതിന് കാരണമാകുന്നു.
ശരീരത്തിലെ ജലാംശം – വെള്ളം മാത്രമല്ല പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും നിർജലീകരണം ഒഴിവാക്കാൻ അത്യാവശ്യമാണ്.
മഞ്ഞളും കുരുമുളകും ഉൾപ്പെടുത്തുക: ഭക്ഷണത്തിൽ മഞ്ഞളും കുരുമുളകും ഉൾപ്പെടുത്തുന്നത് മെറ്റബോളിസത്തിനും ദഹനത്തിനും സഹായകരമാണ്.
കലോറി ഉപഭോഗം: ദിവസവും ഒരേ കലോറി കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. കൂടുതൽ കലോറിയും കുറഞ്ഞ കലോറിയും ഉള്ള ദിവസങ്ങൾ മാറിമാറി ക്രമീകരിക്കുക.
രാവിലത്തെ സൂര്യപ്രകാശം: രാവിലെ ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ 10-15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് കോർട്ടിസോളിൻ്റെ അളവ് സന്തുലിതമാക്കുന്നു. ഇത് ജൈവഘടികാരം നിയന്ത്രിക്കുകയും കൊഴുപ്പ് കുറക്കാൻ സഹായിക്കുകയും ചെയ്യും.
വർക്ക്ഔട്ട് ഓവർലോഡ്: ഓവർട്രെയിനിങ് കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് വയറിലെ കൊഴുപ്പ് ഉയരുന്നതിന് കാരണമാകാം.
content highlight : reduce stomach fat