ഗോതമ്പുപൊടിയും മുട്ടയും കൊണ്ട് ഒരു സൂപ്പർ സ്നാക്സ്
ചേരുവകൾ
ഗോതമ്പ് പൊടി- ഒന്നര കപ്പ്
മുട്ട- 1
പഞ്ചസാര പൊടിച്ചത്- 1 ചെറിയ കപ്പ്
കട്ടത്തെര് – രണ്ടു ടേബിൾ സ്പൂൺ
ഏലക്കായ പൊടിച്ചത്- അര ടീസ്പൂൺ
വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒരു ബൗളിലിട്ട് ചപ്പാത്തി പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
മാവ് 10 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ശേഷം ചെറിയ ഉരുളയാക്കി ചപ്പാത്തിയ്ക്ക് പരത്തുന്നതു പോലെ കനം കുറച്ച് പരത്തിയെടുക്കുക. ഒട്ടിപ്പോവാതിരിക്കാനായി മൈദയിലോ ഗോതമ്പുപൊടിയിലോ മുക്കിയെടുക്കുക.
കനം കുറച്ചു പരത്തിയ മാവിൽ നിന്നും കുപ്പിയുടെ അടപ്പോ പാത്രത്തിന്റെ അടപ്പോ ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ഈ കുഞ്ഞു കഷ്ണങ്ങളെ ഭംഗിയുള്ള ഷേപ്പിലേക്ക് മാറ്റാം.
content highlight: snack-easy-recipe