സിനിമാ സീരിയല്‍ താരം തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന് അന്തരിച്ചു. വിഖ്യാത കഥകളി നടന് കലാമണ്ഡലം കൃഷ്ണന് നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ. വിജയന്, മോഹിനിയാട്ടം ഗുരു കല വിജയന്റെ മകനുമാണ് അജിത് വിജയന്.
ഒരു ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് അജിത്.
STORY HIGHLIGHT: film serial actor ajith vijayan passes away