വണ്ണം കുറയ്ക്കുന്നതിന് പറ്റിയ ഒരു കിടിലൻ സൂപ്പാണ് ഈ റാഗി സൂപ്പ്. ഡയറ്റിലാണെങ്കിൽ ഇന്ന് തന്നെ പരീക്ഷിക്കാം ഈ റാഗി സൂപ്പ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
- റാഗി പൊടി – 1 കപ്പ്
- നെയ്യ് – 1/4 സ്പൂൺ
- ഇഞ്ചി – 1/2 സ്പൂൺ.
- വെളുത്തുള്ളി – 1/2 സ്പൂൺ.
- സവാള – 2 സ്പൂൺ
- ക്യാരറ്റ് – 3 സ്പൂൺ
- ഗ്രീൻ പീസ് – 3 സ്പൂൺ.
- ബീൻസ് – 2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി ഒപ്പം തന്നെ കുറച്ചു പച്ചക്കറികളും ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റും കുറച്ച് ബീൻസും കുറച്ച് വേവിച്ച പട്ടാണിയും അതിന്റെ കൂടെ തന്നെ കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. നന്നായിട്ടൊന്ന് യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് റാഗി വെള്ളത്തിൽ കലക്കിയത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ചെറിയ തീയിൽ ഇത് വെന്ത് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് ചൂടോടെ കഴിക്കാം.
STORY HIGHLIGHT : healthy ragi soup