കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒരു അടിപൊളി ബ്രെഡ് ടോസ്റ്റ് ആയാലോ. വളരെ എളുപ്പത്തിൽ രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കാം ഈ മസാല ബ്രെഡ് ടോസ്റ്റ്.
ചേരുവകൾ
- ബ്രെഡ് – 4 സ്ലൈസ്
- മുട്ട – 3 എണ്ണം
- മല്ലിയില – 2 ടേബിള്‍സ്പൂണ്‍
- വെളുത്തുളളി അല്ലി – 3 എണ്ണം
- പച്ചമുളക് – 1
- പാൽ – 3 ടേബിള്‍സ്പൂണ്‍
- വെളിച്ചെണ്ണ – 4 ടേബിള്‍സ്പൂണ്‍
- ചിക്കൻ മസാല -1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില- 1 തണ്ട്
തയ്യാറാക്കുന്ന വിധം
മല്ലിയില, കറിവേപ്പില, പച്ചമുളക്, വെളുത്തുളളി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക. ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന ഈ കൂട്ടും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ശേഷം ഈ മിശ്രിതത്തില്‍ ബ്രെഡിന്റെ രണ്ട് ഭാഗവും നന്നായി മുക്കി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാകുമ്പോൾ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക.
STORY HIGHLIGHT : masala bread toast