കൊറിയക്കാരുടെ സൗന്ദര്യം അവരുടെ മുഖത്തിന്റെ പ്രത്യേകത തന്നെയാണ് വളരെയധികം തിളക്കം തോന്നിക്കുന്ന ചർമ്മമാണ് അവരുടേത്. അത്തരം ഒരു ചർമം കിട്ടുവാൻ വേണ്ടി അവർ പ്രധാനമായി ഉപയോഗിക്കുന്നത് കഞ്ഞിവെള്ളമാണ് ഉപയോഗിച്ചുകൊണ്ടുള്ള ഫെയ്സ് പാക്കുകളാണ് കൂടുതലായും അവർ ചെയ്യുന്നത് അതുകൊണ്ടാണ് ഇത്തരത്തിലുള്ള ചർമം അവർക്ക് ലഭിക്കുന്നത് നമുക്കും ഈ ചർമം സ്വന്തമാക്കാൻ സാധിക്കും. അതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു രീതിയെ കുറിച്ചാണ് പറയുന്നത്
ആവശ്യമുള്ളവ
കഞ്ഞിവെള്ളം
തൈര്
തക്കാളി നീര്
മുൾട്ടാണി മിട്ടി
ചോറ്
തയ്യാറാക്കുന്ന വിധം
കുറച്ച് കഞ്ഞി വെള്ളത്തിലേക്ക് അല്പം തൈരും തക്കാളി നീരും ആവശ്യത്തിന് മുൾട്ടാണി മിട്ടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മിക്സിയിൽ അരച്ച കുറച്ച് ചോറ് കൂടി ചേർക്കാവുന്നതാണ് ശേഷം ഇത് ഒരു 15 മിനിറ്റ് സമയത്തോളം മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖത്ത് ഒട്ടി പോവാൻ അനുവദിക്കാതെ തേച്ചുപിടിപ്പിക്കുന്നത് ആയിരിക്കും നല്ലത്. അഥവാ മുഖത്ത് ഒട്ടിപ്പോവുകയാണ് എങ്കിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് കുറച്ച് വെള്ളം വെച്ച് അത് മാറ്റാവുന്നതാണ്. 15 മിനിറ്റുകൾക്ക് ശേഷം നന്നായി കഴുകികളയുക ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖത്തെ വ്യത്യാസം മനസ്സിലാക്കാം