റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച ജുമുഅക്ക് തൊട്ടുമുമ്പാണ് സംഭവം. വാഹനങ്ങളുടെ ഫിൽട്ടർ ബിസിനസിലേർപ്പെട്ട റിയാദിലെ അലൂബ് കമ്പനിയുടെ സെയിൽസ്മാനായ അക്ബർ അൽ ഹസ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.