ചേരുവകൾ
കപ്പ – ഒരു കിലോ
വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ
കടുക് അര ടീസ്പൂൺ
ചുവന്നുള്ളി – ആറു മുതൽ എട്ട് എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉഴുന്ന് പരിപ്പ് – മൂന്നു ടേബിൾസ്പൂൺ
വറ്റൽ മുളക് – അഞ്ചു എണ്ണം
കട്ടിതേങ്ങപ്പാൽ – ആറു ടേബിൾസ്പൂൺ
തിരുമ്മിയ തേങ്ങ – മൂന്നു ടേബിൾസ്പൂൺ
പാചകം ചെയ്യുന്ന വിധം
കപ്പ കഷ്ണങ്ങൾ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചു തോർത്തി വയ്ക്കുക.പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് മൂന്നു മുതൽ ആറു വരെയുള്ള ചേരുവകൾ വറുത്തു മാറ്റി വയ്ക്കുക.തിരുമ്മിയ തേങ്ങയും, കറിവേപ്പിലയും വേവിച്ച കപ്പയിൽ ചേർക്കുക .ഏറ്റവും ഒടുവിൽ കപ്പയിലേക്കു താളിപ്പും കൂടെ ചേർത്ത് ചൂടോടെ വിളമ്പാം.