ദോശയ്ക്കും ഇഡ്ഡലിയ്ക്കും സാമ്പാറും ചമ്മന്തിയുമാണ് ബെസ്റ്റ് കോമ്പിനേഷനുകൾ. കുട്ടികൾക്കും ഇഷ്ടം ഇത് തന്നെയാണ്. ഇനി ഒരു വെറൈറ്റി ദോശ തയാറാക്കിയാലോ? കുട്ടികൾക്ക് തയ്യാറാക്കി നൽകാം ഒരു കുട്ടി ഊത്തപ്പം.
ചേരുവകൾ
- ദോശമാവ്
- നെയ്യ് – പാകത്തിന്
- കാരറ്റ് – 1 പൊടിപൊടിയായി അരിഞ്ഞത്
- സവാള – 1 പൊടിപൊടിയായി അരിഞ്ഞത്
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണ തടവി കൊടുക്കാം. ശേഷം സ്പൂൺ കൊണ്ട് മാവ് കോരി ഒഴിക്കുക. ദോശ പരത്തേണ്ട ആവശ്യമില്ല. ശേഷം മാവിന് മുകളിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും മല്ലിയിലയും ചേർക്കാം. മുകളിൽ ആവശ്യത്തിനുള്ള നെയ്യും ചേർത്ത് മറിച്ചിട്ടും വേവിക്കാം. മിനി ഊത്തപ്പം തയ്യാർ.
STORY HIGHLIGHT: mini uttapam