യൂറിക്ക് ആസിഡ് – അറിയേണ്ട കാര്യങ്ങൾ
ശരീരത്തിലെ പ്യൂരിൻ ഉപാപചയപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന വേസ്റ്റ് ആണ് യുറിക്ക് ആസിഡ്. കിഡ്നി ഇത് ഫിൽറ്റർ ചെയ്തു നീക്കം ചെയ്യുന്നത് കുറയുകയോ, അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നതും യൂറിക് ആസിഡ് ശരീരത്തിൽ കൂടാൻ കാരണമാകുന്നു.
ധാരാളം വെള്ളം കുടിക്കുക, യൂറിക്ക് ആസിഡ് കുറയും. മദ്യം യൂറിക്ക് ആസിഡ് വല്ലാതെ കൂട്ടും. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട് അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ് (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്, കൊഞ്ച് ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക് ആസിഡ് നില ഉയര്‍തുന്നു).
ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍ , വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക് ആസിഡ് കൂട്ടും.ഗൌട്ട് അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ് ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട് വേദന പോകും യൂറിക് ആസിഡ് കുറഞ്ഞും കിട്ടും.നാരങ്ങാ വെള്ളം, കക്കിരിക്ക, ഓറഞ്ച് ജ്യൂസ് എന്നിവ നല്ലതാണ് ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം കഴിക്കുക..ബീയർ , കാപ്പി, കോളകള്‍ കഫീന്‍ ചേർന്ന എല്ലാം ഒഴിവാക്കുക.ചായ ഒഴിവാക്കുക
പ്രോസസ്സ് ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക