ചേരുവകൾ
* ക്യാരറ്റ് – 3 എണ്ണം
* പുട്ട് പൊടി – 1 ഗ്ലാസ്
* ഉപ്പ് – ആവശ്യത്തിന്
* പാൽ പൊടി – 2 സ്പൂൺ
തയ്യറാക്കുന്ന രീതി
ആദ്യം തന്നെ ക്യാരറ്റ് നന്നായി കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ ശേഷം ചെറുതായി ഗ്രേറ്റ് ചെയ്ത് വെക്കുക. ഇനി ഒരു ബൗളിലേക്ക് പുട്ടു പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത ശേഷം അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇനി പുട്ടു പൊടി നന്നായി കുതിർന്ന ശേഷം നമുക്ക് ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റ് കൂടി ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് പാൽപ്പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം നമുക്ക് പുട്ട് ഉണ്ടാക്കി എടുക്കാം.
ഒരു പുട്ടുകുറ്റി അടുപ്പിൽ വെച്ച് വെള്ളം ഒഴിച്ച് ചൂടാക്കിയ ശേഷം പുട്ടു കുറ്റിയിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. പിന്നീട് പുട്ടുപൊടി ചേർത്ത് കൊടുക്കുക. വീണ്ടും തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. വീണ്ടും പുട്ടുപൊടി ചേർത്ത് കൊടുക്കുക. ഇങ്ങനെ നമ്മൾ പുട്ട് ഉണ്ടാക്കുന്നത് പോലെ തന്നെ ചെയ്തുകൊടുത്ത അടുപ്പിൽ വെച്ച് ആവി കെറ്റിയെടുക്കുക. ഇതുപോലെ തന്നെ ബാക്കിയുള്ള പുട്ട് പൊടി കൂടി ചുട്ടെടുക്കാവുന്നതാണ്.