എരിവുള്ള ഒരു മീൻ കറി തയ്യാറാക്കിയാലോ. രുചികരമായ രീതിയിൽ അയല മീൻ മുളകിട്ടത് തയ്യാറാക്കാവുന്നതാണ്. ഈ മീൻ കറി മാത്രം മതി ചോറ് കഴിക്കാൻ. അത്രക്കും നല്ല രുചിയിൽ അയാള മുളകിട്ടത് ഉണ്ടാക്കാവുന്നതാണ്.
ചേരുവകള്‍
അയല -4
വാളൻപുളി – ഒരു ചെറിയ ഉരുള
വെളിച്ചെണ്ണ- ആവശ്യത്തിന്
തക്കാളി- 1
വറ്റൽ മുളക്- 4
ചെറിയ ഉള്ളി – 6 എണ്ണം
ഇഞ്ചിയും വെളുത്തുള്ളി – അരടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്നതിനായി ആദ്യം അയല കഴുകി വൃത്തിയാക്കിയ ശേഷം മസാല പിടിക്കുവാനായി വരഞ്ഞു വെയ്ക്കാം. കാൽകപ്പ് ചൂടുവെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു ചെറിയ വാളൻപുളി ഇട്ടു വെയ്ക്കുക. മീൻ കറി ഉണ്ടാക്കുവാനായി ഒരു കറി ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു തക്കാളി ഇട്ട് മൂന്നു മിനിറ്റോളം വഴറ്റിയെടുത്ത് കോരി മാറ്റുക.
ശേഷം അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് വഴറ്റി കോരി മാറ്റുക. എന്നിട്ട് വഴറ്റി മാറ്റി വെച്ചിരിക്കുന്ന തക്കാളിയും ചെറിയ ഉള്ളിയും കൂടെ മിക്സിയുടെ ജാർ ഇട്ട് കുറച്ച് വെള്ളവും കൂടി ഒഴിച്ച് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും ഉലുവയും കൂടി ഇട്ടു ഇവയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു കറിവേപ്പിലയും മൂന്നു വറ്റൽ മുളക് മൂന്ന് പച്ചമുളകും ചേർക്കാം . സ്വാദിഷ്ടമായ മീൻ കറി റെഡി