വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശിയായ മുസ്തഫയെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി തട്ടിയെടുക്കുകയും ചെയ്തു. തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാതെയും വാങ്ങിയ വസ്തുക്കൾ തിരിച്ച് നൽകാതെയും ലൈംഗികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
STORY HIGHLIGHT: sexually assaulting young woman