മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ നടിയും മോഡലുമായ പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്. താരം ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവേയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളില്‍ യുവാവിന്റെ പ്രവൃത്തിക്കെതിരെ വന്വിമര്ശനവുമാണ് ഉയരുന്നത്.
ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ അതിക്രമം ഉണ്ടായത്. സെല്‍ഫി എടുക്കാനായി യുവാവ് എത്തുകയായിരുന്നു. പിറകിലൂടെയെത്തിയ യുവാവ് സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ താരം ഞെട്ടിതിരിഞ്ഞുനോക്കി. തുടര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു ചുബിക്കാന്‍ ശ്രമിച്ചത്. പെട്ടെന്നു തന്നെ പൂനം പാണ്ഡെ യുവാവിനെ തള്ളിമാറ്റുന്നതും വിഡിയോയിലുണ്ട്. പിന്നാലെ ആരാധകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ ശാസിക്കുകയും പോകാന്‍ ആവശ്യപ്പെടുന്നുമുണ്ട്. . യുവാവിന്റെ പ്രവര്ത്തിക്കതിരെ വന്‍വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2013 ൽ ‘നഷ’ എന്ന ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ പൂനം പാണ്ഡെ 2020 ൽ സാം ബോബെ എന്ന വ്യവസായിയെ വിവാഹം ചെയ്തു. ലൈംഗിക പീഡനം ആരോപിച്ച് ഇയാൾക്കെതിരെ മുംബൈ പൊലീസിൽ പിന്നീടു പരാതി നൽകുകയും 2021ൽ വിവാഹമോചനം നേടുകയും ചെയ്തു.
ഇതാദ്യമായല്ല പൂനം പാണ്ഡെ വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ വർഷം സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി താന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പൂനം പുറത്തുവിട്ടിരുന്നു. പിന്നാലെ മറ്റൊരു വിഡിയോയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനു പൂനം മാപ്പപേക്ഷയും നടത്തി. 2011 ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.
content highlight: Actress Poonam Pandey