കര്‍ണാടകയില്‍ എംഎസ്ആര്‍ടിസി ബസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സൈനിക് കര്‍ണാടകയിലേക്ക് ബസ് സര്‍വീസ് താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്ത് വന്നത്.
കന്നഡാവാദികളാണ് ബെംഗളുരു മുംബൈ സര്‍വീസ് നടത്തുന്ന എംഎസ്ആര്‍ടിസി ബസ് ആക്രമിച്ചതെന്ന് സൈനിക് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.10നാണ് ബസ് ആക്രമിക്കപ്പെട്ടത്. ബസ് ആക്രമിച്ചതിന് പുറമേ ഡ്രൈവറുടെ പുറത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ഭാസ്കര്‍ ജാദവ് എന്ന ഡ്രൈവരെ ആക്രമികള്‍ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഈ സംഭവത്തില്‍ ഒരു നിലപാട് സ്വീകരിക്കാതെ ബസ് സര്‍വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര.