ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
തരൂർ പാർട്ടി വിടില്ല. സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തിക്കോട്ടേ. പ്രവർത്തികൾ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നയിക്കാന്‍ നേതാക്കൾ ഇല്ലെന്ന് വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. തരൂരിന്റെ വിമർശനങ്ങൾ കരുത്ത് നൽകും. കെപിസിസി അധ്യക്ഷന്‍ പോരാ എന്ന അഭിപ്രായമുണ്ടെങ്കിൽ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ വ്യക്തമാക്കി.