വാടക വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ ചാലക്കുടി പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാഹുല്‍(30), മുര്സലിന്(24), മണ്ടല്‍(33) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒറീസയിലെ ഭരംപൂരില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവരുന്ന കഞ്ചാവ് മുരിങ്ങൂര്‍ ജംഗ്ഷനിലുള്ള വാടകവീട്ടില്‍ സൂക്ഷിച്ചാണ് വില്പന. മുറിയില്‍ ബാഗുകളിലായി 23കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയില്‍ 50 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.