ദുബായ്: സൂപ്പര്‍ സണ്‍ഡേയിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാന് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനെ കീഴടിക്കായാല്‍ ഇന്ത്യയുടെ സെമി സാധ്യത വര്‍ധിക്കും
മിന്നുന്നഫോമില്‍ കളിക്കുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മധ്യനിരബാറ്റര്‍ ശ്രേയസ് അയ്യര്‍, ഫോമിലേക്ക് മടങ്ങിയെത്തിയ കെഎല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ്ങിലെ നെടുംതൂണുകള്‍. പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തുന്ന കോഹ് ലി ഇന്നത്തെ മത്സരത്തോടെ ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം രോഹിത് ശര്‍മയും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യന്‍ വിജയം ആനായാസമാകുമെന്നും ആരാധകര്‍ കരുതുന്നു.
പരിക്ക് മൂലം ടീമില്‍ ഇല്ലെങ്കിലും കളി കാണാന്‍ ഇന്ത്യന്‍ പേസല്‍ ബുമ്രയും ദുബായില്‍ എത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം പരിഹരിക്കുന്നതരത്തിലാണ് ബംഗ്ലാദേശിനെതിരേ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും പന്തെറിഞ്ഞത്. അഞ്ചുവിക്കറ്റുമായി ഷമി ഫോമിലേക്കുയരുന്നതിന്റെ സൂചനയും നല്കി. അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ടീം ഘടനയെ സന്തുലിതമാക്കുന്നുണ്ട്.
content highlight: champions trophy