വണ്ണം കുറയ്ക്കാൻ വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഒരു സ്പെഷ്യൽ ഹെൽത്തി സാലഡ് തയ്യാറാക്കിയാലോ.
ചേരുവകൾ
- ചെറുപയർ പരിപ്പ് – 1 കപ്പ് കഴുകി 2 മണിക്കൂർ കുതിർത്ത് വയ്ക്കുക
- കുക്കുമ്പർ – 1 ചെറുതായി അരിഞ്ഞത്
- ഉള്ളി – 1 എണ്ണം ചെറുതായി അരിഞ്ഞത്
- കാരറ്റ് – 2 ചെറുതായി അരച്ചത്
- തക്കാളി – 1 ചെറുതായി അരിഞ്ഞത്
- പച്ചമാങ്ങാ – 1 ചെറുതായി അരിഞ്ഞത്
- തേങ്ങ – 1/2 കപ്പ് ചതച്ചത്
- പച്ചമുളക് – 2 മുതൽ 3 വരെ ചെറുതായി അരിഞ്ഞത്
- മല്ലിയില – 1/2 കപ്പ് ചെറുതായി അരിഞ്ഞത്
- ജീരകപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ പരിപ്പ് വെള്ളത്തിൽ നന്നായിട്ട് കുതിർത്തെടുക്കുക. അതിനുശേഷം അതിന്റെ വെള്ളം മുഴുവനായിട്ടും കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യത്തിനു ജീരകപ്പൊടി, മല്ലിയില, ഉപ്പ്, പച്ചമുളക്, തേങ്ങ അതിന്റെ ഒപ്പം തന്നെ പച്ചമാങ്ങ ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. പച്ചമാങ്ങ കിട്ടിയില്ലെങ്കിൽ ചെറുനാരങ്ങ നീര് അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ചെറുതായി അരിഞ്ഞ തക്കാളിയും ക്യാരറ്റും ഉള്ളിയും വെള്ളരിക്ക ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്താൽ ഹെൽത്തി സാലഡ് തയ്യാറായി.
STORY HIGHLIGHT: weight loss dal salad